കോട്ടയം ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം.

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. ചങ്ങനാശ്ശേരിയിലെ ഒരു വീടിൻ്റെ തറ തുരന്ന് യുവാവിൻ്റെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിൻ്റെ തറ തുറന്ന് പരിശോധിക്കും. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തി നിൽക്കുന്നത്. ആലപ്പുഴ സ്വദേശിയയാ ബിന്ദുകുമർ എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി.

ആലപ്പുഴ രജിസ്‌ട്രേഷൻ ബൈക്ക് കഴിഞ്ഞ ദിവസം കണ്ടെത്തിയത് വാകത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞാലിയാകുഴിയിലെ തോട്ടിൽ നിന്നുമായിരുന്നു. ഈ ബൈക്ക് കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചത്. ചങ്ങനാശേരി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. ചങ്ങനാശേരി സ്വദേശിയുടെ ഭാര്യാ സഹോദരനെയാണ് കൊന്ന് കുഴിച്ച് മൂടിയതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചതായും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page