പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു.
കാഞ്ഞിരപ്പള്ളി: തിളച്ച പാൽ ദേഹത്തു വീണ് പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഒന്നര വയസുകാരി മരിച്ചു.
കാഞ്ഞിരപ്പള്ളി പാലമ്പ് ററേഷൻ കടയ്ക് സമീപം താമസിക്കുന്ന പയ്യം പള്ളിയിൽ പ്രിൻസ് തോമസ് -ഡിയാ മാത്യു ദമ്പതികളുടെ മക്കൾ സീറാ മരിയാ പ്രിൻസ് (ഒന്നര വയസ്സ്) ആണ് മരിച്ചത്. എരുമേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ കുട്ടി. 15 ദിവസം മുമ്പാണ് കുട്ടിയുടെ ദേഹത്ത് പാൽ വീണത്. ബുധനാഴ്ചമരണത്തിന് കീഴടങ്ങുകയായിരുന്നു