വേലനിലം കുടിവെള്ള പദ്ധതിക്ക് അനുകൂലമായി ഹൈക്കോടതി വിധി
വേലനിലം:വേലനിലം കുടിവെള്ള പദ്ദതി കണക്ഷന്‍ വിച്ചേദിച്ചതുമായി ബന്ധപ്പെട്ട വിവാദം: സൊസൈറ്റിയുടെ നടപടി ശരിവെച്ചും ജില്ലാ കളക്ടര്‍ക്കും പഞ്ചായത്തിനും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടുവാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വിധി.കുടിവെള്ളപദ്ധതിയുടെ ഭാരവാഹികളെ സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു അംഗത്തിന്റെ കുടിവെള്ള കണക്ഷന്‍ വിച്ചേദിച്ചിരുന്നു.തുടര്‍ന്ന് വിവാദമായി മാറുകയും കുടിവെള്ള പദ്ദതി ഓഫീസിനുമുന്നില്‍ കണക്ഷന്‍ വിച്ചേദിച്ച വീട്ടമ്മയും ചില രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ധര്‍ണ്ണ നടത്തിയിരുന്നു.തുടര്‍ന്ന് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു ജില്ലാ കളക്ടര്‍ എ ഡി എമ്മിന് ഇരുകൂട്ടരെയും വിളിച്ച് ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കുവാന്‍ നിര്‍ദ്ദേഷിച്ചെങ്കിലും ഇദ്ദേഹം ഏകപക്ഷീയമായി ഗ്രാമപഞ്ചായത്തിനോട് വീട്ടമ്മയുടെ കണക്ഷന്‍ പുനസ്ഥാപിക്കുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ സൊസൈറ്റിയുടെ അനുവാദമില്ലാതെ ബലമായി കണക്ഷന്‍ പുനസ്ഥാപിക്കുകയായിരുന്നു.ഇതിനെതിരെ കുടിവെള്ള പദ്ധതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനുകൂലവിധിയുണ്ടായിരിക്കുന്നത്.