കുഞ്ചാക്കോ ബോബന് ഷൂട്ടിംഗിനിടെ പരിക്ക്
കൊച്ചി : കുഞ്ചാക്കോ ബോബന് ഷൂട്ടിംഗിനിടെ പരിക്ക്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കുഞ്ചാക്കോ ബോബന്റെ കൈക്ക് പരിക്കേറ്റത്. വലതു കയ്യിൽ ആംസ്ലിങ് ബാൻഡേജുമിട്ട് ” ഒരു പരുക്കൻ കഥാപാത്രം ആവശ്യപ്പെട്ട പരുക്ക് ” എന്ന വാചകവുമായി കുഞ്ചാക്കോ ബോബൻ തന്നെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആൻ്റണി വർഗ്ഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സൂപ്പർ താരത്തിന് പരിക്കേറ്റത്.