കർഷക ഗ്രാമസഭകൾ കർഷകന്റെ പ്രതീക്ഷ – ഡോ. എൻ. ജയരാജ് എം.എൽ.എ
കർഷക ഗ്രാമസഭകൾ കർഷകന്റെ പ്രതീക്ഷ – ഡോ. എൻ. ജയരാജ് എം.എൽ.എ.
കാഞ്ഞിരപ്പള്ളി ഗ്രാമസഭകൾ ചേർന്ന് പഞ്ചായത്തിലെ പദ്ധതികൾ വിഭാവനം ചെയ്യുന്ന തുപോലെ കർഷകർ സമ്മേളിച്ച് കർഷക ഗ്രാമസഭയിലൂടെ അവരുടെ ആവശ്യങ്ങളും, അവ കാശങ്ങളും ഉന്നയിക്കപ്പെടുകയും അത് ബ്ലോക്ക് തലത്തിൽ ക്രോഡീകരിച്ച് ജില്ലയിലേ യ്ക്കും, സംസ്ഥാനത്തേയ്ക്കും, കേന്ദ്രത്തിലേക്കും അറിയിക്കുന്നതോടെ അവരുടെ കാർഷിക സങ്കൽപ്പങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ഗവ. ചീഫ് വിപ്പ് കൂടിയായ ഡോ. എൻ. ജയ രാജ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കൂടിയ ബ്ലോക്ക് കർഷക സം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യ ക്ഷൻമാരായ റ്റി.എസ്. കൃഷ്ണകുമാർ, വിമല ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഷക്കീല നസീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ പുളിക്കൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ്, കൃഷി അസിസ്റ്റന്റ് ഷൈൻ, ആത്മ എ.റ്റി.എം., പി.ജെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി, മണിമല, എരുമേലി, കോരുത്തോട്, കൂട്ടി ക്കൽ, മുണ്ടക്കയം, പാറത്തോട് എന്നീ കൃഷി ഓഫീസർമാർ വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. PMKSY, SMAMA പദ്ധതികളെ കുറിച്ച് അസിസ്റ്റന്റ് എഞ്ചിനീയർ വിനയ വി.എസ്. ക്ലാസ്സ് നയിച്ചു.
മണിമല കൊക്കോ ഉൽപ്പാദക സംഘത്തിന്റെ ഉൽപ്പന്നമായ ചോക്ലേറ്റിന്റെ ആദ്യ വിൽപ നയും ഡോ. എൻ. ജയരാജ് എം.എൽ.എ. നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് കെ.ജെ. വർഗ്ഗീസ് കൊച്ചുമുറിയിൽ അവരുടെ അനുഭവം ഗ്രാമസഭയിൽ അവതരിപ്പിച്ചു.