കോട്ടയം ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 27 ന് : തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 27 ന് : തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി
കോട്ടയം : കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് സെപ്റ്റംബർ 27ന് കോട്ടയം ശാസ്ത്ര റോഡിലെ കെപിഎസ് മേനോൻ ഹാളിൽ നടക്കും. കേരള കോൺഗ്രസ് എമ്മിന്റെ തിരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം വാർഡ് തലം മുതൽ നിയോജക മണ്ഡലം തലം വരെയുള്ള തിരഞ്ഞെടുപ്പ് നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഈ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ജില്ലാ തല തിരഞ്ഞെടുപ്പിലേയ്ക്കും ജില്ലാ പ്രതിനിധി സമ്മേളനത്തിലേയ്ക്കും കേരള കോൺഗ്രസ് എം കടക്കുന്നത്. പാർട്ടി കേഡർ സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ചിട്ടകളുടെ ഭാഗമായാണ് ഇപ്പോൾ ഓരോ തലത്തിലും തിരഞ്ഞെടുപ്പും സമ്മേളനവും നടക്കുന്നത്. സെപ്റ്റംബർ 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് എം സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.