എക്‌സൈസ് റോഡിലെ പാര്‍ക്കിംഗ് നിരോധിച്ച ഹൈക്കോടതി വിധി: ചെലോര്‍ക്ക് ബാധകം ചെലോര്‍ക്ക് ബാധകമല്ല.വിധിക്ക് പുല്ല് വില കല്പിച്ച് പോലീസും പഞ്ചായത്തും
എക്‌സൈസ് റോഡിലെ പാര്‍ക്കിംഗ് നിരോധിച്ച ഹൈക്കോടതി വിധി: ചെലോര്‍ക്ക് ബാധകം ചെലോര്‍ക്ക് ബാധകമല്ല.വിധിക്ക് പുല്ല് വില കല്പിച്ച് പോലീസും പഞ്ചായത്തും
മുണ്ടക്കയം: മുണ്ടക്കയം എക്‌സൈസ് റോഡിലെ പാര്‍ക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ വിചിത്രനടപടിയുമായി അധികൃതര്‍.വിധി ചിലര്‍ക്ക് ബാധകം മറ്റുചിലര്‍ക്ക് ബാധകവുമാകില്ല.നാളുകള്‍ക്ക് മുമ്പ് തന്നെ എക്‌സൈസും ഗ്രാമപഞ്ചായത്തും തമ്മില്‍ വഴിയുടെ കാര്യത്തില്‍ തര്‍ക്കമുണ്ട്. അതിനിടെയാണ് ഇതിനടുത്തുള്ള വ്യാപാരികളുടെ ഹര്‍ജിയിന്‍മേല്‍ പാര്‍ക്കിംഗ് നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധിയുണ്ടാകുന്നത്.ഇവിടെ അങ്ങനെയൊരു സ്റ്റാന്റ് ഇല്ല എന്നാണ് ഗ്രാമപഞ്ചായത്തിന്റെ അഡ്വക്കേറ്റ് കോടതിയില്‍ വ്യക്തമാക്കിയത്. തുടര്‍ന്നാണ് വ്യാപാരികള്‍ക്കനുകൂലമായ വിധിയുണ്ടായത്.എന്നാല്‍ വ്യാഴാഴ്ച കോടതി വിധിചൂണ്ടികാട്ടി എക്‌സൈസ് അധികൃതര്‍ പാര്‍ക്കിംഗ് നിരോധിച്ചുകൊണ്ട് ബോര്‍ഡ് വെച്ചപ്പോള്‍ ഓട്ടോതൊഴിലാളികളുടെ പ്രതിക്ഷേധമുണ്ടാകുകയായിരുന്നു.ദേശീയപാതയ്ക്ക് അരികില്‍ പാര്‍ക്ക് ചെയ്യുന്ന രണ്ട് ഓട്ടോറിക്ഷാ മാറ്റുന്നതായിരുന്നു ഇവരുടെ പ്രതിക്ഷേധത്തിന് കാരണം.തുടര്‍ന്ന് ഗ്രാമപഞ്ചായത്തും തൊഴിലാളികളും പോലീസും വ്യാപാരി സംഘടനാ പ്രതിനിധിയും നടത്തിയ ചര്‍ച്ചയില്‍ ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ട് രണ്ട് ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കുചെയ്യുവാന്‍ അനുവാദം നല്‍കുകയായിരുന്നു. അതേ സമയം ഇവിടെങ്ങളില്‍ പാര്‍ക്കുചെയ്യുന്ന മറ്റ് വാഹനങ്ങള്‍ക്ക് നിയമനടപടിയുണ്ടാകുമെന്നുള്ള വിചിത്രതീരുമാനവും അധികൃതര്‍ എടുത്തു.വ്യാപാരി പ്രതിനിധി ചര്‍ച്ചയില്‍ ഇത് സമ്മതിച്ചുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് എന്നാല്‍ അനുകൂലിച്ചില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ അനുകൂലിക്കുന്നില്ലെന്നും ഒരു പ്രശ്‌നത്തിനില്ലെന്നുമാണ് എക്‌സൈസിന്റെ നിലപാട്. മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ അനുബന്ധ സ്ഥാപനങ്ങളായ കൃഷിഭവന്‍,മൃഗാശുപത്രി,കാര്‍ഷിക വിപണി എന്നിവിടങ്ങളിലേക്കുള്ള വഴിയില്‍ പലപ്പോഴും ഓട്ടോയടക്കമുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് തടസ്സമാകാറുണ്ട്.മുമ്പ് ദേശീയപാതയോരത്തെ ഓട്ടോസ്റ്റാന്റ് ബസ് സ്റ്റാന്റ്ിനുള്ളിലേക്ക് മാറ്റിയപ്പോള്‍ ഇവിടെ ഓട്ടോ സ്റ്റാന്റ് അനുവദിച്ചിരുന്നില്ല.എന്നാല്‍ അന്നത്തെ എം എല്‍ എ ഇടപെട്ട് ദേശീയപാതയോരത്ത് ഒരു വാഹനം പാര്‍ക്ക് ചെയ്യുവാന്‍ അനുവാദം വാങ്ങി കൊടുക്കുകയായിരുന്നു ഇത് പിന്നീട് രണ്ടു വാഹനമായും എക്‌സൈസ് റോഡില്‍ മറ്റ് ഓട്ടോകളും സ്റ്റാന്റ് പിടിച്ചു. ബസ് സ്റ്റ്ാന്റിനുള്ളില്‍ വെയിറ്റിംഗ് ഷെഡ്ഡിനു സമീപത്തെ പോസ്റ്റിനു സമീപം വരെ ഓട്ടോ പാര്‍ക്കുചെയ്യുവാനായിരുന്നു. അന്നത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിദ്ധ്യത്തില്‍ രേഖാമൂലമെടുത്ത തീരുമാനം.എന്നാല്‍ കാലക്രമേണ ബസുകള്‍ പാര്‍ക്കുചെയ്യുന്നതിനൊപ്പം വരെ ഓട്ടോകള്‍ പാര്‍ക്കുചെയ്യുവാന്‍ തുടങ്ങി.ഇവിടെ ഇപ്പോള്‍ ബസുകളും പാര്‍ക്ക് ചെയ്യുവാന്‍ സമ്മതിക്കാറില്ല.
നിലവില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന നടപടിയാണ് അധികൃതര്‍ എടുത്തിരിക്കുന്നത്. ഇത് സമീപത്തെ ബില്‍ഡിംഗിലെ സ്ഥാപനങ്ങലുടെ നിലനില്പിനെയും ബാധിക്കും. ഓട്ടോ തൊഴിലാളികള്‍ അനുയോജ്യമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നതിനെയോ ഓട്ടം പോയി ജീവിത സന്ധാരണം നടത്തുന്നതിനെയോ ആരു എതിര്‍ക്കുന്നില്ല എന്നാല്‍ അവര്‍ക്കുമാത്രം ജീവിച്ചാല്‍ മതിയെന്ന് തരത്തിലുള്ള അധികൃതരുടെ സമീപനത്തെയാണ് ജനങ്ങള്‍ എതിര്‍ക്കുന്നത്. നിലവിലെ തീരുമാനത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുവാനാണ് ഹര്‍ജ്ജിക്കാരുടെ തീരുമാനമെന്നാണ് അറിയുവാന്‍ കഴിയുന്നത്.