പോക്‌സോ കേസിൽ പ്രതി അറസ്റ്റിൽ
പോക്‌സോ കേസിൽ പ്രതി അറസ്റ്റിൽ. മണിമല ഏറത്തുവടകര തോലുകുന്നൽ വീട്ടിൽ മോഹൻദാസ് മകൻ വിഷ്ണു മോഹൻ (28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീടുകൾ കയറി മർമ്മ തൈലം വിൽക്കുന്ന ജോലി ചെയ്യുന്ന ആളാണ്.കഴിഞ്ഞദിവസം മർ തൈലം വിൽക്കാനായി ചിങ്ങവനത്ത് ഉള്ള അതിജീവിതയുടെ വീട്ടിൽ വരികയും, വീട്ടിൽ തനിച്ചായിരുന്ന അതിജീവിതയോട് ഇയാൾ മർമ്മ തൈലം പുരട്ടാൻ എന്ന വ്യാജേനേ അപമര്യാദയായി പെരുമാറുകയായിരുന്നു.
തുടർന്ന് അതിജീവിത വീട്ടുകാരെ വിവരം അറിയിക്കുകയും, വീട്ടുകാരുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ജിജു.ടി. ആർ, എസ്.ഐ അനീഷ്,സി.പി.ഓ മാരായ സതീഷ്,സലമോൻ, മണികണ്ഠൻ,പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.