തെരുവുനായ ശല്യം: ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉൾപ്പെടെ അഞ്ച് ഹോട്ട്സ്പോട്ടുകൾ
കോട്ടയം: തെരുവുനായ് ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്താനുള്ള സംസ്ഥാനതല കണക്കെടുപ്പില്‍ ജില്ലയില്‍ അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍. വൈക്കം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, വെച്ചൂര്‍ എന്നിവിടങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയത്. ഇതില്‍ വൈക്കം, പാലാ, ചങ്ങനാശ്ശേരി എന്നിവ നഗരസഭകളാണ്.
നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിച്ചത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് നായ്ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്തിയത്.