ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് ഇന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള സ്‌കൂള്‍തല ഒഴിവുകള്‍ സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് ഇന്നുമുതല്‍ അപേക്ഷിക്കാം.ഇത് അറിയുന്നതിനായുള്ള സ്‌കൂള്‍ തല ഒഴിവുകള്‍ ഇന്ന് രാവിലെ പ്രസിദ്ധീകരിക്കും.

ഏകജാലക സംവിധാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് അപേക്ഷിക്കാം.കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ വ്യാഴാഴ്ച രാവിലെ 10 മുതല്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷകര്‍ക്കു തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page