വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

പന്തളം: വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. കടയ്ക്കാട് വടക്ക് കുമ്പഴ വീട്ടില്‍ ഷാജിയാണ് (മണവാട്ടി– 45) അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലെത്തിയ ഇയാള്‍ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയെന്നും പരാതിയിലുണ്ട്.
ഭയം കാരണം വീട്ടമ്മ വിവരം പുറത്തറിയിച്ചില്ല. എന്നാല്‍, തിങ്കളാഴ്ച ഇയാള്‍ വീണ്ടുമെത്തി താന്‍ കാറുമായി എത്തുമെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തയായ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page