തെരുവുനായ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഷെൽട്ടർ സ്ഥാപിക്കും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
തെരുവുനായ ശല്യം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഷെൽട്ടർ സ്ഥാപിക്കും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
പാറത്തോട്: തെരുവുനായശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷിക്കുന്നതിന് സംരക്ഷണകേന്ദ്രം സ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ അധീനതയിൽ ഊരയ്ക്കനാട്ട് ഉള്ള ഒരേക്കർ സ്ഥലം ഏറ്റെടുക്കുന്നത് പരിഗണനയിലാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,മൃഗസംരക്ഷണ, ആരോഗ്യ തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കൂടാതെ മുഴുവൻ തെരുവുനായ്ക്കകൾക്കും പേവിഷ പ്രതിരോധ വാക്സിനേഷൻ നൽകുന്നതിനും, തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നിയോജകമണ്ഡലത്തിൽ തെരുവുനായ വന്ധ്യംകരണത്തിനായി 2 എബിസി സെന്ററുകൾ സ്ഥാപിക്കുന്നതിനും നിശ്ചയിച്ചു. കൂടാതെ ഇതുസംബന്ധമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എബിസി പ്രോജക്ടിലേക്ക് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും മൂന്നുലക്ഷം രൂപ പ്രകാരവും, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകൾ 5 ലക്ഷം രൂപ പ്രകാരവും, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി 5 ലക്ഷം രൂപയും വകയിരുത്തുന്നതിന് നിശ്ചയിച്ചു. വളർത്തു നായകൾക്ക് ലൈസൻസ് ഉണ്ടെന്നും , പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുണ്ടെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും യോഗം നിശ്ചയിച്ചു. ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ജനപ്രതിനിധികൾ, മൃഗസംരക്ഷണ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത് തല മോണിറ്ററിങ് സമിതികൾ രൂപീകരിക്കുന്നതിനും നിശ്ചയിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ,ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ,ഡയസ് മാത്യു കോക്കാട്ട് ,രേഖ ദാസ്, പി.എസ് സജി മോൻ, തങ്കമ്മ ജോർജ് കുട്ടി, സന്ധ്യാ വിനോദ്, ജോർജ് മാത്യു അത്യാലിൽ, ബിജി ജോർജ് കല്ലങ്ങാട്ട്, കെ.സി ജെയിംസ്, ഗീത നോബിൾ, ഈരാറ്റുപേട്ട മുൻസിപാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.സഹല ഫിർദൗസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, ജോഷി മംഗലം, ടി.ജെ മോഹനൻ, പി കെ പ്രദീപ് കുമാർ, രത്നമ്മ രവീന്ദ്രൻ, ഷക്കീല നസീർ, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി തോമസ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, അനിൽ ഷാസ്,കെ.പി സുശീലൻ, ശശികുമാർ കുറുമാക്കൽ, ബിജോജി തോമസ്, ആന്റണി മുട്ടത്ത്കുന്നേൽ, ഷാലിമ ജെയിംസ്, സോഫി ജോസഫ്, ജിജിമോൾ ഫിലിപ്പ്, ടി രാജൻ, ഷേർലി വർഗീസ്, ജോളി തോമസ്, ജോoസി വാന്തിയിൽ, സിയാദ് കട്ടുപ്പാറ, ബീനമോൾ ജോസഫ്,ടോംസ് കുര്യൻ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ഷാജി പള്ളിക്കച്ചേരി,ഡോ. ജയദേവൻ, കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, ഡോ.ഷെജോ തോമസ്, ഡോ. ബിനു ഗോപിനാഥ്, ഡോ. ജെസി കാപ്പൻ, ഡോ. നെൽസൺ തുടങ്ങിയവർ പങ്കെടുത്തു.