കാണാതായ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി
കൂട്ടിക്കൽ: ദിവസങ്ങളായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ താളുങ്കൽ കാവാലി ,പുതുക്കാട് കുഞ്ഞു കൊച്ചി (68)ൻ്റെ മൃതദേഹമാണ് താളുകൾ തോട്ടിൽ നിന്നും കണ്ടെത്തിയത്. ഇന്നു രാവിലെയാണ് പാറയിൽ തടഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം തോട്ടിലൂടെ ഇയാളുടെ വസ്ത്രങ്ങൾ ഒഴുകി വന്നതായി പ്രചാരണം ഉണ്ടായിരുന്നു.മുണ്ടക്കയം പൊലീസ് മേൽനടപടി സ്വീകരിച്ചു