പരിശോധനയിൽ പിടികൂടിയത് 104.42 കിലോ പ്ലാസ്റ്റിക്

കോട്ടയം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 104.42 കിലോ പ്ലാസ്റ്റിക്. 64 ഗ്രാമപഞ്ചാത്തുകളിലെ 149 സ്ഥലങ്ങളിലായി 700 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിലായി മൊത്തം 1.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

28 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായതിനാൽ തുടർന്നുള്ള പരിശോധനകൾ പൊലീസ് സഹായത്താലാണ് പൂർത്തിയാക്കിയത്. പ്രാഥമിക പരിശോധനയിൽ നിരവധി കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ കച്ചവടക്കാർക്കും വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നതായി തദ്ദേശസ്വംയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page