അദ്ധ്യാപക ദിനം അതിവിപുലമായി ആഘോഷിച്ചു
വരിക്കാനി: വരിക്കാനി വില്ലജ് മോഡൽ സ്കൂളിൽ അദ്ധ്യാപക ദിനം അതിവിപുലമായി ആഘോഷിച്ചു. വരിക്കാനി മേഖലയിലെ അധ്യാപകരായ നീണ്ട ഇരുപത്തിയേഴ് വർഷം അധ്യാപന ജീവിതം നിർവഹിച്ച റഹീമ ടീച്ചർ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കൂടിയായ ഇരുപത്തിയൊൻപത് വർഷം അറിവിന്റെ വീഥിയിൽ ആയിരങ്ങൾക്ക്
അക്ഷരം പകർന്നു നൽകിയ പി എച് മുഹമ്മദ് ബഷീർ സാർ, വരിക്കാനി അംഗൻവാടിയിൽ മുപ്പത്തിയൊൻപത് വർഷമായി പ്രവർത്തിക്കുന്ന കുമാരി ടീച്ചർ എന്നിവരെ ആദരിച്ചു. ചടങ്ങിൽ വില്ലജ് മോഡൽ സ്കൂൾ മാനേജർ ഷെഫീഖ് പി എ, അഡ്മിനിസ്ട്രേറ്റർ നിഷാദ് യൂസുഫ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അൻവർ ടി എം, അഷ്‌റഫ് കെ എ , മുഹമ്മദ് ഷെഫീഖ് പി എസ്, അധ്യാപിക റഹ്മത്ത് നിജാസ്, അനധ്യാപിക സയന ശിഹാബ്, വില്ലജ് മോഡൽ സ്കൂളിലെ കുട്ടികൾ എന്നിവർ പങ്കെടുത്തു. കുട്ടികൾ അദ്ധ്യാപകർക്ക് മധുരം നൽകി സന്തോഷം പങ്കിട്ടു.