കാവാലിയിലെ പാറപൊട്ടിക്കല്‍ അനുവാദത്തോടുകൂടിയെന്ന് രേഖകള്‍
കാവാലിയിലെ പാറപൊട്ടിക്കല്‍
അനുവാദത്തോടുകൂടിയെന്ന് രേഖകള്‍
മുണ്ടക്കയം: കൂട്ടിക്കല്‍ ചോലത്തടം റോഡില്‍ കാവാലിയില്‍ പാറപൊട്ടിച്ചത് ആവശ്യമായ അനുമതിയോടുകൂടിയെന്ന് രേഖകള്‍.കെട്ടിടം പണിയുന്നതിന് ബേസ്‌മെന്റ് ഒരുക്കുന്നതിനു വേണ്ടിയും ആവശ്യമെങ്കില്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനുമാണ് പാറപൊട്ടിക്കുവാന്‍ അനുവാദമുള്ളത്.കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം ഇങ്ങനെ പൊട്ടിക്കുന്നപാറ വന്‍തോതില്‍ വിറ്റഴിച്ചാല്‍ മാത്രമേ അത് നിയമവിരുദ്ധമാകുന്നുള്ളൂ.അതേ സമയം ഇവിടെ പൊട്ടിച്ച പാറയുടെ ചെറിയൊരുഭാഗം അധികൃതരുടെ ആവശ്യപ്രകാരമാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും റോഡ് പണിക്ക് തടസ്സം നേരിടാതിരിക്കുവാനും ഉപയോഗിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.കൂട്ടിക്കല്‍ ചോലത്തടം റോഡ് പണിതിരിക്കുന്നത് തന്നെ വന്‍തോതില്‍ പാറയിടിച്ചാണ്.ഇപ്പോള്‍ നടക്കുന്ന റോഡ് പണിക്കുവേണ്ടിയും പലസ്ഥലത്തും പാറയിടിക്കുന്നുണ്ട്.പതിറ്റാണ്ടുകളായി യാത്രാസൗകര്യങ്ങളില്ലാതെ ദുരിതമനുഭവിച്ച നാട്ടുകാര്‍ക്ക് വികസനത്തിനുള്ള വഴി തുറന്നുകിട്ടുമ്പോള്‍ നാടുമായി ഒരുബന്ധവുമില്ലാത്തവരാണ് ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും റോഡ് പണിപൂര്‍ത്തിയായി കഴിഞ്ഞാല്‍ വന്‍തോതിലുള്ള പാറപണി തുടരില്ലെന്നും ഇവര്‍ പറയുന്നു