പുല്ലുപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പതിനാറുകാരൻ മരിച്ചു
കുട്ടിക്കാനം:കെകെ റോഡിൽ പുല്ലുപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പതിനാറുകാരൻ മരിച്ചു. പത്തനംതിട്ട സീതത്തോട് സ്വദേശി കൊച്ചുപറമ്പിൽ രാഹുൽ നായർ (16) ആണ് മരിച്ചത്. രാഹുലിന്റെ പിതാവിനും പരുക്കേറ്റിട്ടുണ്ട്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.