കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.രാവിലെ ആറുമണിയോടെ കാളകെട്ടി ഷാപ്പ് പടിക്കൽ വച്ച് കാൽനടക്കാരെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്നകാറിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക്  യാത്രികനായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി സ്വദേശിയായ താവൂർ വീട്ടിൽ പരേതനായ വിജയന്റെ മകൻ അനന്തു (31) ആണ് മരണപ്പെട്ടത് .

കാൽനടയാത്രികരെ ഇടിച്ചിട്ട ബൈക്ക്
നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ
ഇടിക്കുകയായിരുന്നു. പള്ളിയിലേക്ക്
നടന്നുപോവുകയായിരുന്ന കാളകെട്ടി
സ്വദേശികളായ ഈറ്റത്തോട്
സാബുവിനെയും ഭാര്യയെയും ഇടിച്ച ശേഷം
നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന
കാറിൽ ഇടിക്കുകയായിരുന്നു. കാർ
യാത്രികൾ ഉടൻതന്നെ ഗുരുതരമായി
പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല .
മരണപ്പെട്ട അനന്തുവിൻറെ ഭാര്യ ആതിര
സഹോദരൻ അരവിന്ദ്, മാതാവ് തങ്കമണി,
പിതാവ് പരേതനായ വിജയൻ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page