മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം പള്ളിയിൽ എട്ടു നോമ്പ് തിരുന്നാൾ

കോട്ടയം : എട്ടുനോമ്പ്ആചരണത്തിന്‍റെ ആരംഭ സ്ഥാനവും ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രവുമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഈ വർഷത്തെ എട്ടുനോമ്പ് പെരുന്നാളിന്‍റെ ക്രമീകരണങ്ങൾ പൂർത്തിയായി. സെപ്റ്റംബര്‍ ഒന്നാം തീയതി കൊടിമരം ഉയർത്തുന്നതോടുകൂടി ആരംഭിക്കുന്ന പെരുന്നാൾ ചടങ്ങുകൾ എട്ടാം തീയതി ഉച്ചകഴിഞ്ഞ് നടക്കുന്ന റാസായ്ക്കും നേർച്ച വിളമ്പിനും ശേഷമുള്ള ആശിർവാദത്തോടെ സമാപിക്കും.

.: ഓഗസ്റ്റ് 31ന് വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. സ്ലീബാ പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 14ന് സന്ധ്യാപ്രാര്‍ത്ഥനയെത്തുടര്‍ന്ന് നടയടയ്ക്കും. പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ടിന്റെ അംശം(സുനോറോ) വണങ്ങി അനുഗ്രഹം പ്രാപിക്കാനുള്ള ക്രമീകരണങ്ങൾ പള്ളിയുടെ മദ്ബഹായോട് ചേർന്ന് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ കരോട്ടെ പള്ളിയില്‍ രാവിലെ 6 ന് കുര്‍ബാനയും കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30ന് പ്രഭാത നമസ്‌ക്കാരവും 8.30ന് മെത്രാപോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാനയും ഉണ്ടായിരിക്കും. ഒന്നിന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോര്‍ തീമോത്തിയോസ്, രണ്ടിന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്റ്ററുമായ സഖറിയാസ് മോര്‍ പീലക്‌സീനോസ്, മൂന്നിന് തൃശൂര്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മോര്‍ ക്ലീമ്മീസ്, നാലിന് കരോട്ടെ പള്ളിയില്‍ ജറുസലേം പാത്രിയര്‍ക്കല്‍ വികാര്‍ മാത്യൂസ് മോര്‍ തീമോത്തിയോസ്, കത്തീഡ്രലില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ്, അഞ്ചിന് ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലാധിപന്‍ കുറിയാക്കോസ് മോര്‍ ഈവാനിയോസ് എന്നിവര്‍ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും

നാലാം തീയതി നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാർ, മതമേലധ്യക്ഷന്മാർ, സാംസ്കാരിക നായകന്മാർ എന്നിവർ ഉൾപ്പെടെയുള്ളവർ സംബന്ധിക്കും. നിര്‍ധനരായ എട്ട് കുടുംബാംഗങ്ങള്‍ക്ക് വിശുദ്ധ മര്‍ത്തമറിയം സേവകാസംഘം നിര്‍മ്മിച്ചു നല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണവും നടക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ കുരിശുപള്ളികളിലേക്കുള്ള ചരിത്രപ്രസിദ്ധമായ റാസ ആറിന് നടക്കും. ഏഴിനാണ് പ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ “കറിനേർച്ച ” അഥവാ പാച്ചോർ നേർച്ച ഏഴാം തീയതി വൈകുന്നേരം തയ്യാറാക്കാൻ തുടങ്ങുകയും അന്നേദിവസം രാത്രിയിൽ നടക്കുന്ന റാസാക്കുശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page