ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം തീക്കോയിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീക്കോയ് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ കാൽ വഴുതി വീണത്.
ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി.50 മീറ്ററോളം ഇവർ ഒഴുകി പോയിരുന്നു . വിദ്യാര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിക്കുകയായിരുന്നു. മീനച്ചിലാറ്റിൽ നിന്നും കേവലം 25 മീറ്റര്‍ അകലെ വെച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.വലിയൊരു അപകടത്തിൽ നിന്നും വിദ്യാർത്ഥിനികൾ രക്ഷപെട്ട സന്തോഷത്തിലാണ് നാട്ടുകാരും ,സ്‌കൂൾ അധികൃതരും.