പെരുവന്താനം ചുഴുപ്പിൽ രാജവെമ്പാല ദേശീയ പാത ഉപരോധിച്ചു
മുണ്ടക്കയം :മുണ്ടക്കയത്തിനടുത്ത് പെരുവന്താനം ചുഴുപ്പിൽ രാജവെമ്പാല ദേശീയ പാത ഉപരോധിച്ചു.നടുറോഡിൽ കിട്ടിയ ഇരയെ വിഴുങ്ങുന്ന തിരക്കിലായിരുന്നു രാജവെമ്പാല.ഒരു കാട്ടുപാമ്പിനെയാണ് ഇരയായി കിട്ടിയത്.റോഡ് ഉപരോധത്തിൽ യാത്രക്കാരും വലഞ്ഞു.വാഹനങ്ങൾ ഒരു ദിശയിലൂടെയാണ് കടന്നുപോയത് . ശല്യം ഏറിയപ്പോൾ രാജവെമ്പാല അടുത്ത കാട്ടിലേക്ക് മറഞ്ഞു .അപ്പോളാണ് ഗതാഗതം പുനരാരംഭിച്ചത്. കാട്ടിലൊളിച്ച രാജവെമ്പാലയെ പിടിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ