തെരുവുനായയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം: സജി മഞ്ഞക്കടമ്പിൽ
തെരുവുനായയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: തെരുവിലുടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
പക്ഷിപനി വരുമ്പോൾ കർഷകൻ ലോൺ എടുത്ത് ഫാമിൽ വളർത്തുന്ന കോഴികളെയും , താറവുകളെ കൊന്നൊടുക്കും.
പന്നിപനി വന്നാൽ പന്നികളെയും സർക്കാർ കൂട്ടത്തൊടെ കൊന്നൊടുക്കും.
അലത്ത് തിരിഞ്ഞ് നടക്കുന്ന നയ്ക്കൾ കടിച്ച്
പേവിഷബാധ ഏറ്റ് നരകയാതനയോടെ മനുഷ്യൻ മരിക്കുമ്പോൾ തെരുവുനായ്ക്കളെ മാത്രം സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നത് ആരുടെ താൽപ്പര്യമാണ് എന്ന് സംസ്ഥാനസർക്കാരും, ജില്ലാ ഭരണകൂടവും വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെടു.
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചതു പോലെ തന്നെ തെരുവുനയ്ക്കളെയും ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യണമെന്നും സജി പറഞ്ഞു.
കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുന്നിൽ വളർത്ത് നായ്ക്കളുമായി നടത്തിയ പ്രധിഷേധ ധരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പൊതു നിരത്തിലൂടെ യാത്ര ചെയ്യുന്ന മനുഷ്യരെയും , വീടിന്റെ കോമ്പൗണ്ടിൽ വളർത്തുന്ന വളർത്തു നായ്ക്കളെയും വീട്ടിൽ കയറി തെരുവുനായ്ക്കൾ അക്രമിക്കുന്ന സാഹചര്യത്തിലാണ് വളർത്ത് നായ്ക്കളുമായി സമരം നത്തിയതെന്നും സജി പറഞ്ഞു.
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി ഹൈ പവർ കമ്മിറ്റി അംഗങ്ങളായ വി ജെ ലാലി, പ്രിൻസ് ലൂക്കോസ്, പ്രാസാദ് ഉരുളി കുന്നം, ജോയി ചെട്ടിശേരി, കുര്യൻ പി കുര്യൻ, ജോയി സി കാപ്പൻ , അഭിലാഷ് കൊച്ചു പറബിൽ, രാജൻ കുളങ്ങര, ജോമോൻ ഇരുപ്പക്കാട്ട്, ഷിനു സെബാസ്റ്റ്യൻ,പ്രതിഷ് പട്ടിത്താനം, ലിറ്റോ സെബാസ്റ്റ്യൻ, ഡിജു സെബാസ്റ്റ്യൻ, നോയൽ ലൂക്ക് ,ജസ്റ്റ്യൻ പാലത്തുങ്കൽ, സിബിനെല്ല ൻ കുഴിയിൽ , റ്റിജോ കുട്ടുമ്മേൽ,ടേം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.