കൂട്ടിക്കൽ ചപ്പാത്ത് ചെക്ക് ഡാം പൊളിക്കാൻ നടപടിയായി

കൂട്ടിക്കൽ ചപ്പാത്ത് ചെക്ക് ഡാം പൊളിക്കാൻ നടപടിയായി ​
കൂട്ടിക്കൽ : കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്തെ ചെക്ക് ഡാം പൊളിച്ചു നീക്കാൻ നടപടി. കഴിഞ്ഞ പ്രളയങ്ങളിൽ കൂട്ടിക്കൽ ടൗണിൽ വെള്ളംകയറി നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയാക്കിയത്​ ചെക്ക് ഡാം മൂലമാണെന്ന്​ ആക്ഷേപം ഉയർന്നിരുന്നു.
ഇത്​ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട്​ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കുകയും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎക്ക്​ നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനെതുടർന്ന്​ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ വിഷയം ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രിയുടെ നിർദേശപ്രകാരം ജലവിഭവ വകുപ്പ് വിശദമായ പഠനം നടത്തി. തുടർന്ന്​ മന്ത്രിക്ക്​ റിപ്പോർട്ട്​ നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു .തുടർന്ന്​ കഴിഞ്ഞദിവസം ജലവിഭവ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ചീഫ് എൻജിനീയർ ഇൻ ചാർജ് പി ശ്രീദേവി പൊളിച്ചുനീക്കാൻ ഉത്തരവിടുകയായിരുന്നു. തുടർ നടപടികൾ സ്വീകരിച്ച് പരമാവധി വേഗത്തിൽ പൊളിച്ചുനീക്കുമെന്നും എം.എൽ.എ പറഞ്ഞു.
ജല ദൗർലഭ്യം പരിഹരിക്കുന്നതിനും,പുല്ലകയാറിൽ ജലം സംഭരിച്ച് നിർത്തി ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യം വെച്ചിരുന്ന ഈ പദ്ധതി പ്രളയകാലത്ത് ദുരിതത്തിന് കാരണമാവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page