പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലെ ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി
കോട്ടയം: പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലെ ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി. മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് മെമ്മറി കാര്‍ഡുകളും രണ്ട് ടാബും റെയ്ഡില്‍ പിടിച്ചെടുത്തു. നടയെ ആക്രമിച്ച കേസില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്‍ ദിലീപിനെ അനുകൂലിക്കുന്ന വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിനെതിരേ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ്. പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കിയെന്നായിരുന്നു ആരോപണം.
വീഡിയോ റിപ്പോർട്ട്