കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടക്കുന്നം കൂട്ടാപ്ലാക്കൽ വീട്ടിൽ നാസർ മകൻ അഷ്‌കർ (19) നെ യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അതിജീവതയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ചു വശത്താക്കിയിരുന്നു. ഇതിന് തുടർന്നാണ് അതിജീവിത കയറിയ ബസ്സിൽ ഇയാൾ കയറുകയും ഇടയ്ക്ക് വെച്ച് അതിജീവിതയുടെ കയ്യിൽ ബലമായി പിടിച്ച് ഇറക്കിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. ഇതിനെ തുടർന്ന് അതിജീവിത ബഹളം വയ്ക്കുകയും കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്. എച്ച്. ഓ ഷിന്റോ പി.കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, രാധാകൃഷ്ണപിള്ള എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.