വണ്ടൻപതാലിലെ സംഘർഷം കള്ളകേസിൽ കുടുക്കിയതെന്നു ബന്ധുക്കൾ
മുണ്ടക്കയം: വണ്ടൻപതാലിലെ സംഘർഷം
വ്യാജമെന്നും, യുവാക്കളെ കളളകേസിൽ
കുടുക്കിയതായും ഇവരുടെ ബന്ധുക്കൾ മുണ്ടക്കയത്ത്ഇ പറഞ്ഞു.കഴിഞ്ഞ
വ്യാഴാഴ്ച വണ്ടൻപതാൽ മേഖലയിൽ ഉണ്ടായ
സംഘർഷത്തിന്റെ പേരിൽ
കുട്ടികളെ കളളകേസസിൽ കുടുക്കി ജയിലിടക്കാനുളള
ശ്രമത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയെന്നും
ഇതിനു പിന്നിൽ ചില രാഷ്ട്രിയ നേതാക്കളും പൊലീസ്
ഉദ്യോഗസ്ഥരും ഒത്തുകളിച്ചതായും കേസിൽ
പ്രതിപട്ടികയിലായ യുവാക്കളുടെ
കുടുംബാംഗങ്ങളും സാംബവമഹാസഭ യൂനിറ്റ്
ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ കുറ്റപെടുത്തി.
18ന് രാത്രി 7.15ന് കുളികഴിഞ്ഞ വന്ന
യുവാക്കളെ സമീപവാസിയായ ഒരു സ്ത്രി വഴിയിൽ തടയുകയും അസഭ്യം വിളിക്കുകയും ചെയ്തു.വിവരം അറിഞ്ഞു ഇവതിലൊരു കുട്ടിയുടെ മാതാവും ബന്ധുക്കളും എത്തി പ്രശ്നം താത്കാലികമായി പറഞ്ഞവസാനിപ്പിച്ചെങ്കിലും പിന്നിട് ഈ വീട്ടമ്മയുടെ ഭർത്താവ് ഓട്ടോ റിക്ഷയിലെത്തി ഗർഭിണിയായ യുവതിയടക്കമുളളവരെ വഴിതടയുകയായിരുന്നു. ഇത്
ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്ത കുട്ടിയുടെ തലക്ക് ഗുരുതരമാവുന്ന രീതിയിൽ മർദ്ദിച്ചുവെന്നും ഇവർ പറയുന്നു .ഇത് സംബന്ധിച്ചു. പൊലീസിൽ വിവരം അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഇവർ പറയുന്നു