നാട്ടൊരുമ’ 22 ഗ്രാമസദസ്സ് സ്വാഗത സംഘം ഓഫീസ് ഉത്ഘാടനം നിർവഹിച്ചു
നാട്ടൊരുമ’ 22 ഗ്രാമസദസ്സ് സ്വാഗത സംഘം ഓഫീസ് ഉത്ഘാടനം നിർവഹിച്ചു
കാഞ്ഞിരപ്പള്ളി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കാഞ്ഞിരപ്പള്ളി ഏരിയയുടെ കീഴിൽ “സേവ് ദി റിപ്പബ്ലിക്ക്” എന്നാ ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 09, 10, 11 തീയതികളിലായി കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ‘നാട്ടൊരുമ 22’ ഗ്രാമസദസ്സിന്റെ സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം മുൻ ഇന്ത്യൻ വോളിബോൾ പ്ലെയറും റീട്ടേർഡ് ടൈറ്റാനിയം കോച്ചുമായ പി. എസ് മുഹമ്മദാലി നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായി വ്യത്യാസ്താ കലാകായിക പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, സൗജന്യ ഹിജാമഃ, സെമിനാർ, ഹാപ്പി ഫാമിലി കൗൺസിലിംഗ് ക്ലാസ്സ്, മാജിക്ക് ഷോ, മെന്റലിസം,
ഇശൽ സന്ധ്യ, യോഗ – കരാട്ടെ പ്രദർശനം, മെഹന്ദി ഫെസ്റ്റ്, പ്രമുഖ വ്യക്തികളെ ആദരിക്കൽ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. സ്വാഗതം സംഘം ചെയർമാനായി ഹസ്സൻ നെസീർ, കൺവീനർ നജീബ് ജോയിന്റ് കൺവീനർ നൗഷാദ് എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി അഫ്സൽ, ഹക്കിം, മുഹമ്മദ് നജീബ്, ഷിജാസ്, ഹഫീസ്, അബ്ദുൽ കരീം എന്നിവരെയും തിരഞ്ഞെടുത്തു. പരിപാടിയിൽ കൺവീനർ വി.ഐ ഷാജഹാൻ അധ്യക്ഷതാ വഹിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുനീർ മൗലവി അൽ ഖാസിമി കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് ഷിജാസ് ബഷീർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഹഫീസ് പി. ഐ നന്ദി അറിയിച്ചു.