ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം പാപ്പൻ ഇരുപത്തിയഞ്ചാം ദിവസം പിന്നിടുമ്പോഴും കേരളത്തിലെ അൻപതോളം തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു
ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം പാപ്പൻ ഇരുപത്തിയഞ്ചാം ദിവസം പിന്നിടുമ്പോഴും കേരളത്തിലെ അൻപതോളം തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. കേരളത്തിൽ പാപ്പൻ റിലീസ് ചെയ്തത് 250 ൽ അധികം തീയേറ്ററുകളിലാണ്. രണ്ടാം വാരത്തിൽ കേരളത്തിനു പുറത്ത് കൂടി ചിത്രം പ്രദർശിപ്പിച്ചപ്പോൾ സ്ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു.
കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ സാറ്റ്ലൈറ്റ് ഒടിടി അവകാശം വൻ തുകയ്ക്ക് വിറ്റു പോയ വിവരം അണിയറക്കാർ പുറത്ത് വിട്ടിരുന്നു. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്.