നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു
മുണ്ടക്കയം:നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു.ആഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ വർണശബളമായ ശോഭായാത്രകളും സാംസ്കാരിക സമ്മേളനങ്ങളും നടന്നു . വീഥികളിൽ ഉണ്ണിക്കണ്ണൻമാരുടെയും ഗോപികമാരുടെയും കളിയും ചിരിയും കുസൃതികളും നിറഞ്ഞു . കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷമുള്ള ആദ്യ ശ്രീകൃഷ്ണ ജയന്തി ഭക്തർക്ക് ആവേശം പകർന്നിരുന്നു.എരുമേലി ,മുക്കൂട്ടുതറ ,മുണ്ടക്കയം കാഞ്ഞിരപ്പള്ളി ,ചിറക്കടവ് എന്നിവിടങ്ങളിൽ ആഘോഷമായ ശോഭായാത്രകൾ നടന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു