ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് മടുക്ക സഹൃദയ ലൈബ്രറി ഉപഹാരങ്ങൾ നൽകി ആദരിച്ചു
കോരുത്തോട് :2021-22 വർഷത്തിൽ SSLC, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് മടുക്ക സഹൃദയ ലൈബ്രറി ഉപഹാരങ്ങൾ നൽകി ആദരിച്ചു.SSLC പരീക്ഷയിൽ ഫുൾ A+ വാങ്ങി വിജയിച്ച സഹൃദയ ബാലവേദി അംഗം കുമാരി ആര്യ രാജേഷിനു മെമെന്റോ നൽകിക്കൊണ്ട് സ്വാതന്ത്ര്യ സമര സേനാനി എം കെ രവിന്ദ്രൻ വൈദ്യർ നിർവഹിച്ചു.
ലൈബ്രറി ഹാളിൽ കൂടിയ അനുമോദന യോഗത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് കെ എം രാജേഷ് ആദ്യക്ഷത വഹിച്ച യോഗം MG യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർപേഴ്സൺ ഡോക്ടർ അനിത ഐസക് ഉത്ഘാടനം ചെയ്തു.
കോരുത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ, വാർഡ് മെമ്പർ ജയദേവൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി എൻ . പീതംബരൻ, കോരുത്തോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എം ആർ ഷാജി മങ്കുഴിയിൽ, ലൈബ്രറി കമ്മറ്റി മെമ്പർമാരായ പി ആർ . രവിന്ദ്രൻ നായർ, പി എ മഷൂദ്,എൻ റ്റി യെശോദരൻ, എൽസി സണ്ണി,സഹൃദയ ബാലവേദി പ്രസിഡന്റ് കുമാരി ആതിര രാജേഷ് തുടങ്ങിയവർ സംസാരിച്ചു.