ലൈംഗിക അതിക്രമം : സുഹൃത്ത് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി തമ്പലക്കാട് പാലോലില്‍ വീട്ടിൽ കൃഷ്ണൻകുട്ടി നായർ മകൻ സന്ദീപ്. കെ (36) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ സുഹൃത്തായ യുവതിയുടെ കൂടെ രണ്ടു വർഷക്കാലമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം ഇയാൾ അതിജീവിതയുടെ സമ്മതമില്ലാതെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് മുതിരുകയും തുടർന്ന് അതിജീവിത പോലീസിൽ പരാതിപ്പെടുകയും ആയിരുന്നു. പൊൻകുന്നം എസ്.എച്ച്.ഓ എൻ രാജേഷ്, എസ്.ഐ റെജിലാൽ, സിവിൽ പോലീസ് ഓഫീസർ പ്രിയ എൻ. എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.