കോട്ടയം ജില്ലയിൽ 56 ക്യാമ്പുകൾ; 1697 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ
കോട്ടയം ജില്ലയിൽ 56 ക്യാമ്പുകൾ;
1697 പേർ സുരക്ഷിത കേന്ദ്രങ്ങളിൽകോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 56 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 535 കുടുംബങ്ങളിൽനിന്നുള്ള 1697 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്ക് – 17, കാഞ്ഞിരപ്പള്ളി – 4, കോട്ടയം – 28, ചങ്ങനാശേരി- 4, വൈക്കം- 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
743 പുരുഷന്മാരും 684 സ്ത്രീകളും 270 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 662 പേരെയും മീനച്ചിലിൽ 592 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും ചങ്ങനാശേരിയിൽ 207 പേരെയും വൈക്കത്ത് 41 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.