കൊടുങ്ങ ഉരുള്‍പൊട്ടല്‍ മണ്ണിടിഞ്ഞത് അഞ്ഞൂറുമീറ്ററോളം ഉയരത്തില്‍ നിന്ന്
കൊടുങ്ങ ഉരുള്‍പൊട്ടല്‍ മണ്ണിടിഞ്ഞത് അഞ്ഞൂറുമീറ്ററോളം ഉയരത്തില്‍ നിന്ന്
അപകടം നടന്നത് ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പ് നല്‍കുന്നതിനിടയില്‍
മുണ്ടക്കയം: കൂട്ടിക്കല്‍ കൊടുങ്ങായില്‍ ഉരുള്‍പൊട്ടിയിറങ്ങിയത് ഉദ്യോഗസ്ഥ സംഘം ജാഗ്രതാ നിര്‍ദ്ദേഷം നല്‍കുന്നതിനിടയില്‍.കൂട്ടിക്കല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ കൊടുങ്ങയില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ക്രഷര്‍ യൂണിറ്റാണ് അരകിലോമീറ്ററോളം ഉയരത്തില്‍ കുന്നേല്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.ഉയരത്തില്‍ നിന്നും താഴേക്കു പതിച്ച മണ്ണും ചെളിയും പ്രവര്‍ത്തനം നിലച്ച ഉള്ളലൂടെയാണ് കൊടുങ്ങാ തോട്ടിലേക്ക് ഒഴുകിയത്. ഉരുള്‍ പൊട്ടലില്‍ നാശനഷ്ടങ്ങളില്ല.ദുരന്തസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും മാറി താമസിക്കണമെന്ന് പ്രദേശവാസികള്‍ക്ക് ഉദ്യോഗസ്ഥ സംഘം നിര്‍ദ്ദേഷം നല്‍കുന്നതിനിടയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.കഴിഞ്ഞ വര്‍ഷം പന്ത്രണ്ടോളം ഉരുളുകള്‍ മേഖലയില്‍ പൊട്ടിയിരുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു