പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു
എരുമേലി: മുക്കൂട്ടുതറയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ മുക്കൂട്ടുതറ ഓട്ടോറിക്ഷാ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.മുക്കൂട്ടുതറ എലിവാലിക്കര മാത്യൂസിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍
സി ബി എസ് സി പത്താം ക്ലാസ്സ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ അര്‍ച്ചന മോള്‍ പി.ആര്‍, എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അതുല്‍ കെ. സുനേഷ്,പ്ലസ് ടു പരീക്ഷയില്‍ ഉന്നത് വിജയം നേടിയ മുഹമ്മദ് ഫയാസ് എന്നിവരെ ആദരിച്ചു.
സ്വയം സഹായ സംഘം പ്രസിഡന്റ് നിയാസ്,സെക്രട്ടറി സിബി, ട്രഷറര്‍ സുഭാഷ് ജോയിന്‍, സെക്രട്ടറി സുനേഷ്, വൈസ് പ്രസിഡന്റ് പ്രിന്‍സ് എക്്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഷിജോ ചെറുവാഴക്കൂന്നേല്‍, മാത്യൂസ്, സുഭാഷ്, ശ്രീജിത്, കുഞ്ഞുമോന്‍, രാജി, ഫൈസല്‍, ബിജു, എന്നിവരും സിബി, അജി, അനില്‍, അനിയന്‍, ഷാനവാസ്, താജ്, രാജേഷ്, മനീഷ്, അജാസ്, നാസര്‍, സുശീലന്‍, നാസര്‍, രമേശ്, സണ്ണി, സുധന്‍, ജോസ് ബിബിന്‍,മഹേഷ് (ആശപ്പന്‍ )തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു