മുക്കൂട്ടുതറയിൽ ഒഴുക്കിൽ പെട്ട യുവാവ്മ രണപ്പെട്ടു
മുക്കൂട്ടുതറയിൽ ഒഴുക്കിൽ പെട്ട അദ്വൈത് മരണപ്പെട്ടു ,കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നു,
എരുമേലി :മുക്കൂട്ടുതറയിൽ ബൈക്കിൽ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽ പെട്ട് കാണാതായ യുവാവ് അദ്വൈത് മരണപ്പെട്ടു . വൈകിട്ട് എട്ട് മണിയോടെ മുക്കൂട്ടുതറ പലകക്കാവ് ഭാഗത്ത് ആണ് സംഭവമുണ്ടയാത് .ചാത്തൻതറ സ്വദേശിയാണ് . മൃതദേഹം മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ ഉണ്ട് . ഒപ്പമുണ്ടായിരുന്ന യുവാവ് സാമുവൽ തോട്ടിലെ കുത്തൊഴുക്കിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപെട്ടു.