കർക്കിടവാവുബലിയും രാമായണ മാസാചരണവും 28 ന്
കർക്കിടവാവുബലിയും രാമായണ മാസാചരണവും 28 ന്
കാഞ്ഞിരപ്പള്ളി :പരിപാവനമായ പാറത്തോട് തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ച് തീർത്ഥക്കുളക്കരയിൽ കർക്കിടക വാവു ദിനമായ 28 ന് വ്യാഴാഴ്ച (1197 കർക്കിടകം 12 ) രാവിലെ 6 മുതൽ 9 വരെ പിതൃതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ തിലഹവനം, സായൂജ്യപൂജ തുടങ്ങിയ വിശേഷാൽ പൂജകളും നടത്തും. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ കെ.എസ്.ബാലചന്ദ്രൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും .
രാമായണ മാസമായി ആചരിക്കുന്ന കർക്കിടക മാസം 1 മുതൽ 31 വരെ എല്ലാ പൂജാ ദിവസങ്ങളിലും രാമായണ പരായണം നടത്തുന്നതിനു പുറമെ സമാപന ദിവസമായ 31 ന് അഖണ്ഡ പാരായണവും ഉണ്ടായിരിക്കുമെന്ന് ദേവസ്വത്തിനു വേണ്ടി അഡ്വ എം.എസ്.മോഹനൻ , പി.ജി.ജയചന്ദ്രകുമാർ, എം.ജി.ബാലകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.
മൊബൈൽ നമ്പർ – 9400540 690,811 38866