ഹൃദയാഘാതം മൂലം കാഞ്ഞിരപ്പള്ളി സ്വദേശി ജുബൈലില്‍ മരിച്ചു
ഹൃദയാഘാതം മൂലം കാഞ്ഞിരപ്പള്ളി സ്വദേശി ജുബൈലില്‍ മരിച്ചു
കാഞ്ഞിരപ്പളളി : ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സ്വദേശി ജുബൈലില്‍ മരിച്ചു.
കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടില്‍ ഷാജി (55) ആണ് മരിച്ചത്. ജുബൈല്‍ റിയാദ് അല്‍ദാന കമ്പനിയില്‍ ഡ്രൈവറായിരുന്നു
കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയ ഷാജി അവിടെ വെച്ചാണ് മരിച്ചത്. വൈകീട്ട് സ്കാന്‍ ചെയ്യാന്‍ കൊണ്ടുപോകാന്‍ കമ്പനിയില്‍ നിന്നും എത്തിയ ഡ്രൈവറാണ് മരിച്ച നിലയില്‍ കണ്ടത്.
പൊലീസ് എത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 17 വര്‍ഷമായി ഇതേ കമ്പനിയിലാണ് ഷാജി ജോലി ചെയ്യുന്നത്.
വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായതിനാല്‍ നാലര വര്‍ഷമായി ഷാജി നാട്ടില്‍ പോയിട്ടില്ല. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും
ഭാര്യ: നജുമുന്നിസ. മക്കള്‍: ആദില്‍ മുബാറക്ക്, ആബിയ സൈനു, അലിഹ സൈനു.