മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു
മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നേച്ചർ ക്ലബ് ഉദ്ഘാടനം വണ്ടൻപതാൽ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പി റ്റി എ പ്രസിഡന്റ് സിജു കൈതമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ വി കെ പുഷ്പകുമാരി,തോമസ് പാട്രിക് ഏബ്രഹാം,ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എ.പി, സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് റഫീഖ് പി എ എന്നിവർ ആശംസകളർപ്പിച്ചു.
നേച്ചർ ക്ലബ് സ്കൂൾ കോ-ഓർഡിനേറ്റർ സുനിൽകുമാർ ബി ആശംസകൾ അർപ്പിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ യോഗം അവസാനിപ്പിച്ചു