മോഷ്ടിച്ച രണ്ട് ബൈക്കിലും പെട്രോൾ തീർന്നു മൂന്നാമതൊരണ്ണം മോഷ്ടിച്ചു മോഷ്ടാക്കൾ കടന്നു സംഭവം കൂട്ടിക്കലിൽ
കൂട്ടിക്കൽ:ആദ്യം മോഷ്ടിച്ച രണ്ട് ബൈക്കിലും പെട്രോൾ തീർന്നു മൂന്നാമതൊരണ്ണം മോഷ്ടിച്ചു മോഷ്ടാക്കൾ കടന്നു സംഭവം കൂട്ടിക്കലിൽ. കഴിഞ്ഞ ദിവസം കൂട്ടിക്കലാണ് രണ്ട് ബൈക്ക്
വഴിയിലുപേക്ഷിച്ച് മറ്റൊരെണ്ണം മോഷ്ടിച്ച്
കള്ളന്മാർ രക്ഷപ്പെട്ടത്. നാരകംപുഴ
സഹകരണബാങ്കിന് എതിർവശം
താമസിക്കുന്ന കൊക്കയാർ പഞ്ചായത്ത്
ജീവനക്കാരൻ ജിയാഷിന്റെ
ബൈക്കാണ്
ആദ്യം മോഷ്ടിച്ചത്. വഴിയോരത്ത് വെച്ചിരുന്ന
ബൈക്ക് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ
രണ്ടുപേർ ചേർന്ന് പൂട്ടുതകർത്ത്
കൊണ്ടുപോയതായി ബാങ്കിലെ
സി.സി.ടി.വി.യിൽ ദൃശ്യമുണ്ട്.
കൂട്ടിക്കൽ ടൗണിലെത്തിയതോടെ ഇതിലെ
പെട്രോൾ തീർന്നു. പിന്നെ വഴിയിലുപേക്ഷിച്ച്
അടുത്ത വർക്ക്ഷോപ്പിൽനിന്ന് മറ്റൊരു
ബൈക്ക് മോഷ്ടിച്ചു. കൂട്ടിക്കൽ
ചപ്പാത്തിലെത്തിയപ്പോൾ അതുംചതിച്ചു.
പെട്രോൾ തീർന്ന ഈ
ബൈക്കും ഉപേക്ഷിക്കേണ്ടിവന്നു.
ചപ്പാത്ത്-കോളനി റോഡിൽ മനങ്ങാട്ട്
അൽത്താഫിന്റെ വീട്ടിൽ കയറി അടുത്ത
ബൈക്ക് എടുത്തു. ഏതായാലും ഈ
ബൈക്ക് കണ്ടെത്താനായില്ല. മുണ്ടക്കയം,
പെരുവന്താനം പോലീസ് സ്റ്റേഷനുകളിൽ
ബൈക്കുകൾ മോഷണം
പോയതുസംബന്ധിച്ച് പരാതി ലഭിച്ചതോടെ
പോലീസ് അന്വേഷണം തുടങ്ങി.