നാളെ മുതല്‍ പാല്‍ ഉത്പ്പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍
കോട്ടയം :നാളെ മുതല്‍ പാല്‍ ഉത്പ്പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വര്‍ധനയുണ്ടാകും.
കൃത്യമായ വില നാളെ പ്രസിദ്ധികരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. പാല്‍ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് വിലകൂട്ടാന്‍ കാരണം.
തൈര്, മോര്, ലെസി എന്നിവയ്ക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍, അഞ്ചു ശതമാനത്തില്‍ കുറയാത്ത വര്‍ധന നാളെ മുതലുണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. അതേസമയം, ജി.എസ്.ടി ഏര്‍പ്പെടുത്താത്തതിനാല്‍ പാല്‍വില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ജി.എസ്.ടി വരാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റിലുള്ള മോരിനും തൈരിനും ലസ്സിക്കും പുറമെ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്‌ക്കെല്ലാം അഞ്ചുശതമാനം നികുതി നാളെമുതല്‍ പ്രാബല്യത്തില്‍ വരുന്നത്