കോട്ടയത്തുനിന്നും നാലമ്പല ദർശനത്തിന് കെഎസ്ആർടിസി
കോട്ടയം :നാലമ്പല ദർശനത്തിന് പാക്കേജ് ഒരുക്കി കോട്ടയം കെഎസ്ആർടിസി.
തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
രാവിലെ 3:30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് വൈകിട്ട് ആറുമണിക്ക് തിരിച്ചെത്തും.
കർക്കിടകം ഒന്നു മുതൽ 31 വരെയാണ് നാലമ്പല ദർശന സൗകര്യം ഉണ്ടാവുക.
ജൂൺ 17 മുതൽ കെഎസ്ആർടിസിയുടെ പാക്കേജ് വിവിധ ഡിപ്പോകളിൽ നിന്നും ആരംഭിച്ചുകഴിഞ്ഞു.
ജൂലൈ 31 മുതൽ കോട്ടയം ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്രകളുടെ ടിക്കറ്റ് ഇന്നുമുതൽ ബുക്ക് ചെയ്യാവുന്നതാണ്.
സംഘമായി യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമാണ്.
ഈ പാക്കേജിൽ നാലമ്പല ദർശനത്തിനായി എത്തുന്ന ഭക്തജനങ്ങൾക്ക് ഒഴിവാക്കിയുള്ള ദർശന സൗകര്യവും വഴിപാട് വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
39 പേർക്കുള്ള പ്രീമിയം യാത്രയ്ക്ക് ഒരാൾക്ക് 950 രൂപയും 51 പേർക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ യാത്രയ്ക്ക് 740 രൂപയുമാണ് ചാർജ്.
രാവിലെ 10 മണി മുതൽ 5 മണിവരെ 9 4 9 5 8 6 7 2 3 , 8 5 4 7 5 6 4 0 9 3 എന്നീ നമ്പറുകളിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് മറ്റു ദിവസങ്ങളിലും ട്രിപ്പ് സജ്ജമാക്കുമെന്ന് കോട്ടയം ഡി ടി ഓ അറിയിച്ചു.