കാഞ്ഞിരപ്പള്ളിയിൽ ഐ.ആർ.ടി.സി സെന്റർ ആരംഭിച്ചു
കാഞ്ഞിരപ്പള്ളി :കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും, ശാസ്ത്ര ഗവേഷണ സ്ഥാപനമായ പാലക്കാട് ഐ.ആർ.ടി.സി യുടെയും ഉൽപ്പന്നങ്ങളും, സാങ്കേതിക സഹായങ്ങളും ലഭ്യമാവുന്ന സയൻസ് സെൻ്റെർ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇക്കോ ഷോപ്പിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ചു. ചൂടാറ പെട്ടി, പുകയില്ല അടുപ്പ്, മാലിന്യ സംസ്കരണ ഉപാധികളായ കിച്ചൺ ബിൻ, ബക്കറ്റ് കംപോസ്റ്റ്, ബയോഗ്യാസ് പ്ലാൻ്റ്, പുരപ്പുര സോളാർ, സമത ഹാൻഡ് ബാത്ത് സോപ്പുകൾ, വാഷ് സോപ്പ്, സോപ്പു പൊടി, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫാബ്രിക് സ്റ്റിഫ്നർ, ടോയ് ലറ്റ് ക്ലീനർ,സോപ്പ് മോൾഡ്, തുടങ്ങി പരിഷത്ത് ഉൽപ്പന്നങ്ങളും.,പ്രസിദ്ധീകരണങ്ങളും ലഭ്യമാവുന്ന സയൻസ് സെൻ്ററിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.തങ്കപ്പൻ നിർവ്വഹിച്ചു.പരിഷത്ത് മേഖല പ്രസിഡണ്ട് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി.പഞ്ചായത്തംഗം മഞ്ജു മാത്യു, പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി, മേഖല ഭാരവാഹികളായ എം.എ.സജികുമാർ, കെ.എം.മാത്യു മടുക്കക്കുഴി, പി.ആർ.സജി,ബിന്ദു ഗിരീഷ്, നസീർ ഖാൻ, ഹനീഷ റിയാസ് എന്നിവർ സംസാരിച്ചു.ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻഷാ സ്വാഗതവും, മേഖല സെക്രട്ടറി എൻ.സോമനാഥൻ നന്ദിയും പറഞ്ഞു.