പടുതാക്കുളം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ കൈക്കൂലി. കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അറസ്റ്റിൽ
കൊക്കയാർ: കുളം കുഴിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനു വേണ്ടി കൈക്കൂലി ആവശ്യപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജിലൻസ് പിടിയിലായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ദാനിയേലിനെയാണ് തൊടുപുഴ വിജിലൻസ് ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ കൊക്കയാർ കനകപുരത്തെ കൃഷി ഭൂമിയിൽ കുളം നിർമ്മിക്കുന്നതിന്
ഫണ്ട് അനുവദിക്കുന്നതിനു ഇദ്ദേഹം പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി കാരൻ പറയുന്നു. ഡി വൈ എഫ് ഐ പഞ്ചായത്ത് കമ്മറ്റി
ഭാരവാഹി മാർട്ടിൻ കുര്യൻ നൽകിയ പരാതിയിലാണ് അറസ്റ്റ്