ബുധനാഴ്ച രാത്രി എരുമേലിയിൽ ബൈക്ക് അപകടത്തിൽ പെട്ട രണ്ടാമത്തെ യുവാവും മരിച്ചു
എരുമേലി :ബുധനാഴ്ച രാത്രി എരുമേലിയിൽ ബൈക്ക് അപകടത്തിൽ പെട്ട രണ്ടാമത്തെ യുവാവും മരിച്ചു . പ്ലാച്ചേരി സ്വദേശി രാഹുൽ സുരേന്ദ്രനാണ് മരിച്ചത് .ഇന്നോവയുമായുണ്ടായ ഇടിയുടെ ആഘാതത്തിൽ പൊന്തൻപുഴ വളകൊടി ചതുപ്പ് സ്വദേശി പാക്കാനം വീട്ടിൽ ശ്യാം സന്തോഷ് (29) അപ്പോൾ തന്നെ മരണപ്പെട്ടിരുന്നു .ഗുരുതരമായി പരുക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു .രാത്രി പതിനൊന്നുമണിയോടെ രാഹുലും(23 ) മരണപ്പെട്ടു .കരിങ്കൽ കെട്ട് പണിക്കാരായിരുന്ന മരണപ്പെട്ട യുവാക്കൾ പൊൻകുന്നത്ത്അ പകടത്തിൽ പെട്ട ബൈക്കിന്റെ ലോൺ അടക്കുവാൻ ഉച്ചക്ക് പണി നിറുത്തി പോയതായിരുന്നു .ഇന്നലെ രാത്രി ഒമ്പതുമണിയോടെ എരുമേലി റാന്നി സംസ്ഥാനപാതയിലാണ് അപകടം നടന്നത് .റാന്നി നിലക്കൽ ഭദ്രാസനം ബിഷപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബൈക്ക് . ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ .രാഹുലിന്റേത് കോട്ടയം മെഡിക്കൽ കോളേജിലും .എരുമേലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു .