എരുമേലി സെന്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രവർത്തനോദ്ഘാടനം നടത്തി
എരുമേലി :എരുമേലി സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രവർത്തനോദ്ഘാടനം വൈഖരി 2022 എന്ന പേരിൽ നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഗായികയും കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക്സ് . കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയുമായ ലല്ലു അൽഫോൻസും ,ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം ഡി.സി.എൽ – ന്റെ അമരക്കാരൻ റവ.ഫാ.റോയി കണ്ണൻ ചിറയും നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ അഡ്വ. അനശ്വര ഹരി തന്റെ പ്രചോദനാത്മകമായ ജീവിതം വാക്കുകളിലൂടെ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സെൻ.ജെ.പി. സെന്റ്. തോമസ് എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.റിറ്റി മരിയ , ഡി.സി.എൽ. നാഷണൽ ഓർഗനൈസർ .വർഗീസ് കൊച്ചു കുന്നേൽ,മേഖല ഓർഗനൈസർ ബാബു .റ്റി. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് മേഴ്സി ജോൺ സ്വാഗതവും .ലീന തോമസ് നന്ദിയും അർപ്പിച്ചു.