ബൈക്ക് ബസിലേക്ക് ഇടിച്ച് കയറി പെരുവന്താനം സ്വദേശിയായ യുവാവ് മരിച്ചു.
മുണ്ടക്കയം ഈസ്റ്റ് :ദേശീയപാതയിൽ മരുതുംമൂടിനും മെഡിക്കൽ ട്രെസ്റ്റ് കവലയ്ക്കും മദ്ധ്യേ ബൈക്ക് ബസിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു
പെരുവന്താനം ചുഴുപ്പ് ചിലമ്പികുന്നേൽ പരേതനായ സുരേന്ദ്രന്റെ മകൻ ആക്ഷൻ (24) ആണ് ദാരുണമായി മരിച്ചത്
ഓട്ടോയെ ഓവർടേക്ക് ചെയ്യുമ്പോൾ ബൈക്ക് തെന്നി ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു
ഓട്ടോയിൽ തട്ടിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്
മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ