അഗ്നിവീറുകളുടെ നിയമനം; വ്യോമസേനയിലെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം.
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയില്‍ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്‌ട്രേഷന് ഇന്ന് തുടക്കം. ജൂലൈ 5 വരെയാണ് രജിസ്‌ട്രേഷന്‍ കാലാവധി. ഇന്ന് രാവിലെ 10 മണിയോടെ അപേക്ഷകള്‍ നല്‍കിത്തുടങ്ങാം. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ നല്‍കാം. 1999 ഡിസംബര്‍ 29നും 2005 ജൂണ്‍ 29നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനാകുന്നത്.
indianairforce.nic.in എന്ന വെബ് സൈറ്റില്‍ വിജ്ഞാപനം സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം 3000 അഗ്‌നിവീറുകളെ വ്യോമസേനയില്‍ നിയമിക്കും. നാവിക സേനയുടെ രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും. അടുത്ത മാസം മുതലാണ് കരസേനയുടെ രജിസ്‌ട്രേഷന്‍.