കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം : മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം : മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  കോൺഗ്രസ് നേതാവ്.മരണപ്പെട്ടു

കഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിൽ വച്ച്,  407  മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. കാഞ്ഞിരപ്പള്ളി എറികാട് വാടകയ്ക്ക്  താമസക്കാരനും ചങ്ങനാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയുമായ കുളത്തുങ്കൽ പ്രസാദ് (70 ) ആണ് അപകടത്തിൽ മരണപ്പെട്ടത്.

ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്.  ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ  പെട്ടെന്ന് തന്നെ കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page