കോവിഡ്; 24 മണിക്കൂറിനിടെ 9923 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
കോവിഡ്; 24 മണിക്കൂറിനിടെ 9923 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9923 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി ഉയർന്നു. 7293 പേർ ഇന്നലെ രോഗമുക്തി നേടി. 17 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആണ്.
അതേസമയം, ദേശീയ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു. വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 196.32 കോടി ഡോസുകൾ രാജ്യത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.