പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം

പിഎസ്‍സി പത്താം ക്ലാസ് യോ​ഗ്യത പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം

തിരുവനന്തപുരം: പത്താം ക്ലാസ് യോ​ഗ്യത പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ ( 2022 മെയ് 15, മെയ് 28, ജൂൺ 11, ജൂൺ 1, ജൂലൈ 2) പരീക്ഷയെഴുതാൻ കഴിയാത്ത ഉദ്യോ​ഗാർത്ഥികളിൽ പി എസ് സി പരീക്ഷ ദിവസം ​ഗവൺമെന്റ് അം​ഗീകൃത സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി എന്നിവ നടത്തിയ പരീക്ഷ ഉള്ളവർ, ആക്സിഡന്റ് പറ്റി ചികിത്സയിൽ കഴിയുന്നവർ, കൊവിഡ് ബാധിതർ, പരീക്ഷ ദിവസം വിവാഹം നിശ്ചയിച്ചിട്ടുള്ളവർ, പ്രസവം തുടങ്ങിയ കാരണങ്ങളാൽ പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് ബന്ധപ്പെട്ട രേഖകൾ (അഡ്മിഷൻ ടിക്കറ്റുകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റുകൾ) എന്നിവ സഹിതം 24.06.200 ന് മുമ്പ് അപേക്ഷ സമർപ്പിക്കുന്നവർക്ക് 16.07.2022 ൽ നടത്തുന്ന അവസാന ഘട്ട പരീക്ഷയെഴുതുവാൻ അവസരം നൽകുന്നതാണ്. മറ്റ് കാരണങ്ങളാൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ആറാം ഘട്ടത്തിന് ശേഷം പരീക്ഷ നടത്തുന്നതല്ല. അപേക്ഷകൾ *jointce.psc@kerala.gov.in* എന്ന ഇമെയിലിൽ അയക്കേണ്ടതാണ്.

*ഫോൺ 0471 2546260, 246.*

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page